ഡല്‍ഹി: ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധവകുപ്പ് കൈകാര്യം ചെയ്യുന്ന വനിത മന്ത്രിയാണ് നിര്‍മലാ സീതാരാമന്. 2008-ല്‍ ബിജെപിയില്‍ അംഗമായ നിര്‍മല ആറുവര്‍ഷത്തിനുള്ളിലാണ് കേന്ദ്ര രാഷ്ട്രീയത്തിലെ പ്രധാനികളിലൊരാളായി മാറിയത്. 2014-ല്‍ മോദി മന്ത്രിസഭയില്‍ അവര്‍ക്ക് അംഗത്വം നേടിക്കൊടുത്തത് അവരുടെ പ്രവര്‍ത്തനമികവ് തന്നെയായിരുന്നു.
ഇപ്പോള്‍ നിര്‍മലയുടെ ഒരു പഴയകാല വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കുടുംബാഗങ്ങള്‍ക്കൊപ്പം നിലത്ത് ചമ്രം പടിഞ്ഞിരുന്ന് മാങ്ങ അച്ചാര്‍ ഇടുന്ന നിര്‍മലയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
2013-ല്‍ നിര്‍മലയുടെ ഭര്‍ത്താവ് പരകാലാ പ്രഭാകര്‍ ആണ് കുടുംബാംഗങ്ങള്‍ക്കൊപ്പം ഇരുന്ന് അച്ചാര്‍ ഇടുന്ന നിര്‍മലയുടെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത്. അന്ന് അവര്‍ കേന്ദ്രമന്ത്രിയായിരുന്നില്ല. ഏതായാലും വീഡിയോ വൈറലായതോടെ പ്രതിരോധമന്ത്രിയുടെ ലാളിത്യത്തെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
Discussion about this post