ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ എബിസി ചാനലിന്റെ ‘ക്യു ആന്‍ഡ് എ’ സംവാദത്തില്‍ പങ്കെടുത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ ആഞ്ഞടിച്ച് കയ്യടി നേടിയ ശശി തരൂരിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ആഞ്ഞടിച്ച തരൂര്‍ ഇന്ത്യയെ ബ്രിട്ടീഷ് ഭരണം തകര്‍ത്തുവെന്ന് കാര്യകാരണസഹിതം സമര്‍ത്ഥിക്കുന്നു.
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നതുകൊണ്ടല്ലേ ഇന്ത്യ ഇന്നത്തെ ഇന്ത്യ ആയതെന്ന സംവാദത്തിനിടെ ഉയര്‍ന്ന ചോദ്യത്തിന് മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രികൂടിയായിരുന്ന തരൂര്‍ നല്കിയ മറുപടി കുറിക്ക് കൊള്ളുന്നതായി.
”200 കൊല്ലം ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ച നാളുകളാണ് രാജ്യത്തിന്റെ കറുത്ത നാളുകള്‍ എന്ന് തരൂര്‍ സമര്‍ത്ഥിച്ചു.. ബ്രിട്ടീഷുകാര്‍ എത്തുമ്പോള്‍ ഗ്ലോബല്‍ ജിഡിപിയുടെ 27 ശതമാനം ഉണ്ടായിരുന്ന ഇ്ത്യ ഒരു സമ്പന്ന രാജ്യമായിരുന്നു.. 200 വര്‍ഷം കഴിഞ്ഞു ബ്രിട്ടീഷുകാര്‍ മടങ്ങുമ്പോള്‍ ജിഡിപി 3 ശതമാനത്തിലെത്തി. ഇന്ത്യയിലെ ജനസംഖ്യയില്‍ 90 ശതമാനവും ദരിദ്രരായി. സാക്ഷരത 17 ശതമാനത്തിലേക്ക് താഴ്ന്നു. ഇതാണ് ബ്രിട്ടീഷ് ആധിപത്യത്തിന് കീഴില്‍ ഇന്ത്യയുടെ ബാക്കി പത്രം. 200 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണം ഇന്ത്യയ്ക്ക് യാതൊരു നേട്ടവും സമ്മാനിച്ചില്ല. മറിച്ച് ഇന്ത്യയുടെ സമ്പന്നത അവര്‍ കൊള്ളയടിച്ചു. ബ്രിട്ടീഷ് കോളോണിയലിസത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും ഇന്ത്യയിലുണ്ട്. അതാണ് അതിവേഗം കുതിയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഭരണത്തിന് ഇപ്പോഴും തടസമാകുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട സാഹചര്യത്തില്‍ തീര്‍ത്തും ഒരു മൂന്നാം ലോക രാഷ്ട്രമായിരുന്നു ഇന്ത്യ. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച് ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം ലോകത്തെ അതിവേഗം വളരുന്ന എണ്ണപ്പെട്ട സാമ്പത്തിക ശക്തികളില്‍ ഒന്നാണ് ഭാരതം. വ്യാവസായിക, വിദ്യാഭ്യാസ രംഗങ്ങളില്‍ ഇന്ത്യ നേട്ടം കൈവരിച്ചത് സ്വാതന്ത്ര്യാനന്തരമാണ്.ബ്രിട്ടീഷ് ഭരണകാലത്ത് വിദ്യാഭ്യാസത്തിനായി ഇന്ത്യയില്‍ ചിലവിട്ടത് ബജറ്റിന്റെ നാമമാത്രവിഹിതം മാത്രമായിരുന്നു. അവര്‍ പോയശേഷമാണ് ലോകം അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ വന്നത്.ടെക്സ്റ്റൈല്‍ വ്യവസായ രംഗത്ത് ലോകത്തെ ഒന്നാം നമ്പര്‍ കയറ്റുമതി രാജ്യമാണ് ഇന്ത്യ. അതും സ്വാതന്ത്ര്യാനന്തരം സംഭവിച്ച നേട്ടമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് സ്വതന്ത്ര വ്യാപാരം ഇന്ത്യക്കാര്‍ക്ക് സാധ്യമായിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ധനിക രാഷ്ട്രമായി ബ്രിട്ടന് മാറിയത് ഇന്ത്യയെ കൊള്ളയടിച്ചത് കൊണ്ടാണ്. 200 വര്‍ഷത്തിലേറെ അവര്‍ ഇന്ത്യയെ ചൂഷണം ചെയ്തു, കൊള്ളയടിച്ചു ”
തരൂരിന്റെ വാദമുഖങ്ങളെ കയ്യടികളോടെയാണ് പ്രഭാഷകരും സദസ്സും സ്വീകരിച്ചത്.
2015 ല്‍ ബ്രിട്ടനില്‍ ഒക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ എത്തി ബ്രിട്ടീഷുകാര്‍ ഇന്ത്യയ്ക്ക് ഏല്‍പ്പിച്ച പരിക്കുകളും നാശങ്ങളും എണ്ണിയെണ്ണി അവതരിപ്പിച്ച് തരൂര്‍ നടത്തിയ പ്രഭാഷണം ലോകശ്രദ്ധ നേടിയിരുന്നു.
വീഡിയൊ
[fb_pe url=”https://www.facebook.com/prakash.kumaran.587/videos/1396399320476976/?permPage=1″ bottom=”30″]
Discussion about this post