സിര്‍സ: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന്റെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് റെയ്ഡ് തുടരുന്നു. ശനിയാഴ്ച രാവിലെ നടന്ന പരിശോധനയില്‍ ആശ്രമത്തിനുള്ളില്‍ അനധികൃത സ്ഫോടക വസ്തുനിര്മാണശാല കണ്ടെത്തി.
സ്ഫോടക വസ്തുക്കളും പടക്കങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തതായി സംസ്ഥാന പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് മെഹ്റ പറഞ്ഞു.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ദേരാ സച്ചാ ആസ്ഥാനത്ത് പരിശോധന നടത്തുന്നത്. 800 ഏക്കര്‍ സ്ഥലത്താണ് ആശ്രമം നിലകൊള്ളുന്നത്.
കഴിഞ്ഞ ദിവസം ആശ്രമത്തില്‍ നിന്നു പ്ലാസ്റ്റിക് നാണയങ്ങള്‍, ഹാര്‍ഡ് ഡിസ്ക്, കംപ്യൂട്ടറുകള്‍, കാറുകള്‍ തുടങ്ങി നിരവധി വസ്തുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.
Discussion about this post