ഡല്‍ഹി: ട്രെയിനില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി എല്ലാ സോണല്‍ ഓഫീസര്‍മാര്‍ക്കും കത്തയച്ചു.
ഭക്ഷണത്തിനു നിശ്ചയിച്ചിരിക്കുന്ന വില മാത്രമേ യാത്രക്കാരില്‍ നിന്ന് ഈടാക്കാവൂയെന്നും അങ്ങനെയല്ലാത്ത ഇടപാടുകള്‍ 48 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
കേറ്ററിംഗ് ജീവനക്കാര്‍ യാത്രക്കാരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ടിപ്സ് ചോദിക്കുകയോ വാങ്ങുകയോ ചെയ്യരുതെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post