ഡല്‍ഹി: കര, നാവിക, വ്യോമ സേനകളുടെ മേധാവികളുമായും പ്രതിരോധ സെക്രട്ടറിയുമായും ദിവസവും കൂടിക്കാഴ്ച നടത്താന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. അതിവേഗത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. സൈനികോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗങ്ങള്‍ ഇനി രണ്ടാഴ്ചയില്‍ ഒരിക്കന്‍ ചേരും. മാസത്തിലൊരിക്കല്‍ ചേര്‍ന്നിരുന്ന യോഗമാണ് രണ്ടാഴ്ചയിലൊരിക്കല്‍ ചേരാന്‍ തീരുമാനിച്ചിട്ടുള്ളത്.
പ്രതിരോധ മന്ത്രിയായി കഴിഞ്ഞ വ്യാഴാഴ്ച ചുമതലയേറ്റ നിര്‍മല സീതാരാമന് പ്രതിരോധ മന്ത്രാലയത്തിലെയും സൈന്യത്തിലെയും നിരവധി ഉന്നത ഉദ്യോഗസ്ഥരുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം വിശദമായി മനസിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കലുകള്‍ വേഗത്തിലാക്കുമെന്നും സൈനികരുടെയും കുടുംബങ്ങളുടെയും ക്ഷേമം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ നടന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തിലാണ് നിര്‍മ്മല സീതാരാമന് കാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചത്. പ്രതിരോധ മന്ത്രിയായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post