ഇരിട്ടി: റേഷന്‍കടയില്‍ നിന്ന് വാങ്ങിയ ആട്ട പായ്ക്കറ്റുകളില്‍ ചത്ത എലിയെ കണ്ടെത്തി. എന്നാല്‍ ആട്ടയുടെ ഈ പായ്ക്കറ്റുകള്‍ വീണ്ടും വില്ക്കാന് ശ്രമം നടത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
സംഭവത്തില്‍ ഒരു അന്വേഷണവും നടത്താതെ വീണ്ടും വില്‍പ്പന നടത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കുറ്റക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ജോഷി പാലമറ്റം, ജിമ്മി അന്തിനാട്ട്, അരവിന്ദന് ആറളം, ജാന്സണ് മണിമലനിരപ്പേല്‍, ബിജു കുറ്റിക്കാട്ട്, ഫിലിപ്പ് മുരിയംകരി, രാജേഷ് കട്ടക്കല്‍, സുനില്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Discussion about this post