തിരുവനന്തപുരം: ഐഎസ് ഭീകരരുടെ പിടിയിലായിരുന്ന ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോലാഹലങ്ങളേതുമില്ലാതെ നിശബ്ദമായാണ് അദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമിച്ചത്.
ഇന്ത്യയിലേക്ക് എപ്പോള്‍ വരണമെന്ന് ഫാ. ടോം ഉഴുന്നാലില്‍ തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അതേസമയം, അദ്ദേഹത്തിന്റെ മോചനത്തിനായി സ്വീകരിച്ച മാര്‍ഗ്ഗങ്ങളേക്കുറിച്ച് വിശദീകരിക്കാന്‍ സാധിക്കില്ലെന്നും ഇതിന് തനിക്ക് അനുവാദമില്ലെന്നും വി.കെ.സിംഗ് അറിയിച്ചു.
Discussion about this post