ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കശ്മീരിലെ പ്രളയം മുതലാക്കി തീവ്രവാദികള്‍ നുഴഞ്ഞുകയറ്റത്തിന് തയാറെടുക്കുന്നതായാണ് സൂചന. അല്‍ ബാദര്‍, തെഹരിക് ഇ ജിഹാദ് എന്നീ തീവ്രവാദ സംഘടനകളാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നത്.
തീവ്രവാദികള്‍ പൂഞ്ചിലെ ജില്ലാ ജയില്‍ ആക്രമിക്കാന്‍ ആസൂത്രണം ചെയ്യുന്നതായണ് വിവരം. പൂഞ്ചിലെ സൈനിക കേന്ദ്രത്തിനു നേര്‍ക്കും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post