തിരുവനന്തപുരം : ബാര്കോഴയിടപാടില് ആരോപണമുയര്‍ന്ന കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം കോടതിയെ സമീപിക്കണമെന്ന് ബാര്കോഴയാരോപണമുന്നയിച്ച ബാര്‍ ഹോട്ടലുടമ ബിജു രമേശ്. മന്ത്രിമാരുടെ കീഴിലുള്ള വിജിലന്‍സ് അവര്‍ക്കെതിരെ കേസടുക്കില്ല . സ്വകാര്യചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് തനിക്ക് ബാറുടമകളുടെ യോഗത്തില്‍ പങ്കെടുക്കാനാകാത്തതെന്നും ബിജു രമേശ് പറഞ്ഞു.
ബാര്കോഴയാരോപണവുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം മാണിക്ക് പുറമെ മൂന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലന്സിനയച്ച കത്ത് നേരത്തെ തള്ളിയിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെ അന്വേഷണംവേണമെന്നായിരുന്നു വി.എസ് ആവശ്യപ്പെട്ടത്.
Discussion about this post