ഡൽഹി: അടുത്ത വർഷം അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുമെന്ന് വി.എച്ച്.പി നേതാവ് സുരേന്ദ്ര ജെയ്ൻ. രാമ ജന്മഭൂമി പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളിലായി 16 കോടി ആളുകളാണ് പങ്കാളികളായത്. ഇത് ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനങ്ങളിലൊന്നായി മാറിയെന്നും വി.എച്ച്.പി ജോയിന്റ് സെക്രട്ടറിയായ ജെയ്ൻ പറഞ്ഞു.
ഹൈന്ദവ നവോത്ഥാനവും ഹിന്ദുക്കളുടെ ആത്മാഭിമാനവും രാജ്യത്തിന്റെ യശസും ഇതിലൂടെ വർധിച്ചു. രാമ ജന്മഭൂമി പ്രസ്ഥാനത്തിലൂടെ ഇന്ത്യ കാവിയുഗത്തിലേക്ക് പ്രവേശിച്ചതായും വരുന്ന വർഷം ക്ഷേത്ര നിർമാണം ആരംഭിക്കുമെന്നും സുരേന്ദ്ര ജെയ്ൻ വ്യക്തമാക്കി.
Discussion about this post