കൊറിയ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ വനിതാ സിംഗ്ള്‍സ് കിരീടം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിറന്നാള്‍ സമ്മാനമായി സമര്‍പ്പിച്ച് പി.വി. സിന്ധു. രാജ്യ സേവനത്തിനായി സ്വയം സമര്‍പ്പിച്ച പിറന്നാള്‍ ആഘോഷിക്കുന്ന നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി മോദിജിയ്ക്ക് വിജയം സമര്‍പ്പിക്കുന്നുവെന്ന് സിന്ധു ട്വീറ്റ് ചെയ്തു.
I dedicate this Victory for our beloved Prime Minister Shri Modiji on his Birthday for his untiring and self less services to our Country. https://t.co/frsNmZvtkK
— Pvsindhu (@Pvsindhu1) September 17, 2017
കിരീടം നേടിയ സിന്ധുവിനെ പ്രധാനമന്ത്രിയുടെ ഓഫിസും അഭിന്ദനം അറിയിച്ചിരുന്നു.
ജപ്പാന്റെ നൊസോമി ഒകുഹരയെ തോല്‍പ്പിച്ചാണ് സിന്ധു കിരീടം ചൂടിയത്.ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒകുഹരയോട് തോറ്റതിനുള്ള മധുര പ്രതികാരം കൂടിയായി സിന്ധുവിന് സൂപ്പര്‍ സീരീസ് കിരീടം.
സിന്ധുവിന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടമാണിത്.
Discussion about this post