ഡല്‍ഹി: മന്ത്രി ഗിരിരാജ് സിംഗിന്റെ പ്രസ്താവന സംബന്ധിച്ച വിവാദങ്ങള്‍ ബിജെപി. ഗിരിരാജ് സിംഗ് പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിച്ചതോടെ ഇത് സംബന്ധിച്ച എല്ലാ വിവാദങ്ങളും അവസാനിപ്പിച്ചുവെന്ന് ബിജെപി നേതൃത്വം അറിയിച്ചു. സിംഗിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും ബിജെപി അറിയിച്ചു.
സോണിയ ഗാന്ധി വെളുത്ത വര്‍ഗ്ഗക്കാരി ആയതു കൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തിയത് എന്നിങ്ങനെയായിരുന്നു ഗിരിരാജ് സിംഗിന്റെ പ്രസ്താവന. രാജീവ് ഗാന്ധി നൈജീരിയക്കാരിയെ വിവാഹം കഴിച്ചിരുന്നുവെങ്കില്‍ കഥ മാറുവായിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. വിവാദമായതോടെ ഗിരിരാജ് സിംഗ് പ്രസ്താവന പിന്‍വലിക്കുകയും ചെയ്തു.
Discussion about this post