തിരുവനന്തപുരം: ബാര്‍ക്കോഴക്കേസ് വാദിച്ചത് ശരിയായ രീതിയിലല്ലെന്ന ടി.എന്‍ പ്രതാപന്‍ എംഎല്‍എ വിമര്‍ശനം ശരിയായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടി.എന്‍ പ്രതാപനില്‍ നിന്ന് വിശദീകരണം തേടും. എജി കേസ് വാദിച്ചത് ശരിയായ രീതിയിലാണ്. ഇത്തരം വിമര്‍ശനങ്ങള്‍ വച്ചുപൊറുപ്പിക്കുകയില്ലെന്നും ഉമ്മന്ടചാണ്ടി പറഞ്ഞു.
പി.സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.ബാര്‍ക്കോഴക്കേസ് കോടതിയില്‍ വാദിച്ചത് ശരിയായ രീതിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യനയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ പൂര്‍ണപിന്തുണ കിട്ടി.
ബിജു രമേശിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ക്കെതിരെ എന്ത് കൊണ്ടാണ് ബിജു രമേശ് നേരത്തെ ആരോപണം ഉന്നയിക്കാതിരുന്നത്. ബിജു രമേശിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് പിറകെ പോകേണ്ട ഗതികേടിലാണ് പ്രതിപക്ഷം, അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആശയകുഴപ്പമുണ്ടാക്കുകയാണ് പ്രതിപക്ഷം ലക്ഷ്യം. നാഥനില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കേണ്ട ഗതികേടിലാണ് സിപിഎം എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു
അന്വേഷണം തുടങ്ങി അഞ്ച് മാസങ്ങളായിട്ടും മാണിക്കെതിരെ തെളിവ് ഹാജരാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. വിജിലന്‍സിന് വിഎസ് അച്യുതാനന്ദന്‍ കൈമാറിയ സീഡിയില്‍ യാതൊന്നുമില്ല.
യെമനില്‍ കുടുങ്ങി കിടക്കുന്ന മലയാളികളുടെ യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post