ഡല്‍ഹി: സംസ്ഥാനത്തെ എന്‍ഡിഎയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തും.
അഹമ്മദാബാദില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച നടക്കുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ബിഡിജെഎസിന് കേന്ദ്ര പദവികള്‍ സംബന്ധിച്ച് നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം ലാലിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അമിത് ഷാ തുഷാറുമായി ഫോണില്‍ സംസാരിക്കുകയും തന്റെ വസതിയിലേക്ക് ക്ഷണിക്കുകയുമായിരുന്നു.
അതേസമയം കേരളത്തില്‍ ബിഡിജെഎസുമായുള്ള പ്രശ്‌നങ്ങള്‍ മൂന്ന് ദിവസങ്ങള്‍ക്കകം പരിഹരിക്കുമെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.
Discussion about this post