കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി പിപി ബഷീറിനെ പിന്തുണയ്ക്കുമെന്ന് കാന്തപുരം സുന്നി വിഭാഗം. സംഘടന തീരുമാനം അണികളെ ഉടന്‍ അറിയിക്കുമെന്നും കാന്തപുരം പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേത് പോലെ തീരുമാനം പരസ്യമാക്കിയില്ലെങ്കിലും ലീഗിനോടുള്ള നിലപാടില്‍ മാറ്റം വേണ്ടെന്നാണ് കാന്തപുരം സുന്നി വിഭാഗത്തിന്റെ തീരുമാനം. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ അണികളിലെത്തിക്കുമെന്ന് സംഘടന ജനറല്‍ സെക്രട്ടറി ഇബ്രാഹിം ബുഖാരി തങ്ങള്‍ പറഞ്ഞു.
ഒക്ടോബര്‍ പതിനൊന്നിനാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദറാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി. അഡ്വ. കെസി നസീറാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി. 2011-ല്‍ രൂപീകരിച്ച വേങ്ങര മണ്ഡലത്തില്‍ ആറ് പഞ്ചായത്തുകളാണ് ഉള്ളത്. നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.
വേങ്ങര മണ്ഡലത്തില്‍ പതിനായിരത്തിലധികം വോട്ടുകളുണ്ടെന്നാണ് എപി സുന്നി വിഭാഗക്കാരുടെ അവകാശവാദം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചതാണ് ലീഗിന് നേട്ടമുണ്ടാക്കാന്‍ വഴിവെച്ചതെന്നാണ് എപി സുന്നി വിഭാഗത്തിന്റെ കണക്ക് കൂട്ടല്‍.
Discussion about this post