ഡല്‍ഹി: രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും. പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്.
ഇന്നലെ കശ്മീരിലെത്തിയ മന്ത്രി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുകയുണ്ടായി. കശ്മീര്‍ താഴ് വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സൈനിക പോസ്റ്റുകളില്‍ നിര്‍മ്മല സീതാരാമന് ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു.
മന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രദേശത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും മറ്റും നിര്‍മ്മല സീതാരാമന് ചര്‍ച്ച നടത്തും. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ കരസേന മേധാവി ബിപിന്‍ റാവത്ത് അനുഗമിക്കുന്നുണ്ട്.
Discussion about this post