കാസര്‍കോട്: നീലേശ്വരത്ത് ജനരക്ഷാ യാത്രയുടെ ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ അലങ്കാര പണികളില്‍ ഏര്‍പ്പെട്ടിരുന്ന പ്രവര്‍ത്തകരെ 20ഓളം വരുന്ന സിപിഎമ്മുകാര്‍ ആക്രമിക്കുകയായിരുന്നു.
തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി വിജയകുമാര്‍, നീലേശ്വരം മുനിസിപ്പാലിറ്റി പ്രസിഡന്റ് സുകുമാരന്‍, ബിഎംഎസ് മേഖലാ പ്രസിഡന്റ് പി കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഒരു ബൈക്കും അക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. പരിക്കേറ്റവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പരുക്കേറ്റ കൃഷ്ണകുമാര്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്.
ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാപിച്ച കൊടി തോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും കണ്ണൂര്‍, കാസര്‍കോട് മേഖലകളില്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാക്കളായ അനൂപ്, പ്രണവ്, സനൂപ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അക്രമം. രാത്രി ഒന്‍പതേകാലോടെയായിരുന്നു സംഭവം. നേരത്തെ കണ്ണൂരില്‍ കല്യാശ്ശേരി മണ്ഡലം സെക്രട്ടറി സജീവനെ സിപിഎമ്മുകാര്‍ ആക്രമിച്ചിരുന്നു.
കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകാന്ത് ആവശ്യപ്പെട്ടു.
Discussion about this post