തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ ആരോപണവിധേയനായ ധനമന്ത്രി കെ. എം. മാണിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് രംഗത്ത്. മാണിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
മാണി സംസ്ഥാന ബജറ്റ് വിറ്റ് കാശുണ്ടാക്കുകയാണ്.മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്നുള്ളത് കോഴപ്പണം ഭീമമാണെന്ന് തെളിയിക്കുകയാണ്.മാണിക്കെതിരെയുള്ള ആരോപണം യുഡിഎഫ് നേതാക്കളായ ആര്. ബാലകൃഷ്ണപിള്ളയും പി.സി. ജോര്‍ജും സ്ഥിരീകരിച്ചതാണ്.ഇത് സംബന്ധിച്ചുള്ള വ്യക്തമായ തെളിവുകള്‍ കഴിഞ്ഞദിവസം പുറത്തു വന്നതാണ്. മന്ത്രിസഭ അഴിമതിക്കാരുടെ കൂടാരമായി മാറി.ഇനിയൊരു ബജറ്റ് അവതരിപ്പിക്കാന്‍ കേരളീയര്‍ മാണിയെ അനുവദിക്കില്ലെന്നും വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
Discussion about this post