ഇന്ധന നികുതി എടുത്തുകളയണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം. പെട്രോള്‍ ഡീസല്‍ വിലയില്‍ രണ്ട് രൂപ എക്സൈസ് നികുതി കുറച്ചതിന് പിറകെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം പുറത്തുവന്നത്.
പെട്രോളിന് 22 ശതമാനവും, ഡീസലിന് 28 ശതമാനവും ആണ് സംസ്ഥാനങ്ങള്‍ നികുതി ഈടാക്കുന്നത്. തീരുമാനം നടപ്പായാല്‍ പെട്രോള്‍-ഡീസല്‍ വില 50 രൂപയില്‍ താഴെയാകും. ദീപാവലിയോടെ പെട്രോള്‍-ഡീസല്‍ വില കുറക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി പറഞ്ഞിരുന്നു.
ഇത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. വിലവര്‍ദ്ധനവിന്റെ ഭാരം പെട്രോളിയം കമ്പനികള്‍ ഏറ്റെടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ധനവില കുറയ്ക്കാനായി സംസ്ഥാനനികുതി കുറയ്ക്കുന്നതു പരിഗണിക്കുമെന്നു ധനമന്ത്രി ഡോ. തോമസ് പറഞ്ഞു. വിലകൂട്ടി ജനങ്ങളെ ദ്രോഹിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനില്ലെന്നും തോമസ് ഐസക് മലപ്പുറത്ത് പറഞ്ഞു.
Discussion about this post