ഡല്‍ഹി: .എസ് പ്രതിപക്ഷ നേതാവായി തുടരുന്ന കാര്യം കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വി.എസ് നേതൃത്വത്തിലും പാര്‍ട്ടിയും തുടരണം. വി,എസിന് പ്രായപരിധിയില്‍ ഇളവ് നല്‍കുന്ന കാര്യം കേൃന്ദ്രപരിശോധിക്കുമെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞു.
വി.എസ് ഉന്നയിച്ച ചില വിഷയങ്ങള്‍ പി.ബി ചര്‍ച്ച ചെയ്യും. ടിപി വധക്കേസില്‍ പാര്‍ട്ടി അന്വേഷണം അടഞ്ഞ അധ്യായമാണ്. ഇടത് ഐക്യത്തെ ശക്തിപ്പെടുത്താന്‍ ആര്‍എസ്പിയും ജനതാദളും തിരിച്ച് വരണം. കേരള കോണ്‍ഗ്രസുമായും മുസ്ലിംലീഗുമായും മൊത്തക്കച്ചവടത്തിനില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
അതേ സമയം ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ നടപടി എടുക്കുമെന്നും കാരാട്ട് പറഞ്ഞു.
Discussion about this post