ഡല്‍ഹി: കയറ്റുമതിക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. കയറ്റുമതിക്കാര്‍ക്ക് നികുതി തിരിച്ചുകിട്ടാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കും. ഉത്പന്നം സംഭരിക്കുമ്പോള്‍ തന്നെ നികുതി ഒഴിവാക്കി നല്‍കും.
ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഇരുപത്തിരണ്ടാമത് യോഗമാണ് ഇന്ന് നടന്നത്. ജിഎസ്ടി ശൃംഖലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ജിഎസ്ടി നെറ്റ്വര്‍ക്കിന്റെ സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും യോഗം വിലയിരുത്തി.
യോഗത്തില്‍ നികുതി തിരികെ നല്‍കുന്നത് സംബന്ധിച്ച് റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയയും ജിഎസ്ടി ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബിഹാര്‍ ധനമന്ത്രി ധനമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയും തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗം പരിഗണിച്ചു.
നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ഒരു മാസത്തില്‍ ഒരിക്കല്‍ എന്നുള്ളത് മൂന്ന് മാസത്തിലൊരിക്കല്‍ എന്നാക്കി മാറ്റണമെന്ന് വ്യാപാരികളും വ്യവസായികളും ആവശ്യമുന്നയിച്ചിരുന്നു. ഇതെപ്പറ്റിയും ചര്‍ച്ച ഉണ്ടായി.
Discussion about this post