ഡല്‍ഹി : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് തുടക്കമായി. അണ്ടര്‍17 ഫുട്ബോള്‍ ലോകകപ്പിനായി ഇന്ത്യയിലെത്തിയ ടീമുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയാശംസ. മല്‍സരങ്ങള്‍ ദൃശ്യവിരുന്നൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു .അണ്ടര്‍17 ഫുട്ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസയുമായി സച്ചിന് തെന്‍ഡുല്‍ക്കര്‍. സ്വപ്നങ്ങളെ പിന്തുടര്ന്നാല് അത് യാഥാര്‍ഥ്യമാകുമെന്ന സന്ദേശത്തോടെയാണ് സച്ചിന് ട്വിറ്ററില്‍ ആശംസ നേര്‍ന്നത്.
Discussion about this post