തിരുവനന്തപുരം: ക്വാറി മാഫിയയെപ്പറ്റി വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആവശ്യപ്പെട്ട യുവതിയെ പൊതുശല്യമായി പ്രഖ്യാപിക്കണമെന്ന് പ്രമേയം പാസാക്കിയ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് നടപടി റദ്ദാക്കി. തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പ്രമേയം പാസാക്കിയ നടപടി റദ്ദാക്കിയത്.
സംഭവത്തെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറി നേരിട്ടെത്തി വിശദീകരണം നല്‍കാനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. വിവരവാകാശ പ്രവര്‍ത്തക കൂടിയായ വിജിതയുടെ പരാതി ഓംബുഡ്സ്മാന് കൈമാറാനും പ്രിന്‍സിപ്പല്‍സെക്രട്ടറി നിര്‍ദ്ദേശം നല്കി.
നരുവാമൂട് വെണ്ണിയോട്ടുകോണം മേലെ ആലുവിള വീട്ടില്‍ വി.വി.വിജിതയ്ക്കെതിരെ പള്ളിക്കല്‍ പഞ്ചായത്ത് പ്രമേയം പാസാക്കിയത് വിവാദമായിരുന്നു. പഞ്ചായത്തിലെ മൂക്കുന്നിമലയില്‍ ജനജീവിതം അസാധ്യമാക്കി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്കെതിരെ സമരം നടത്തുന്ന മൂക്കുന്നിമല സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകയാണ് വിജിത. സമരത്തിന്റെ നോട്ടീസ് വിതരണംചെയ്തതിന് നേരത്തെ അക്രമിയായി ചിത്രീകരിച്ച് ഇവരെ ജയിലിലടച്ചിരുന്നു.
Discussion about this post