കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടുത്ത പ്രസിഡന്റാകാന്‍ രണ്ടുപേര്‍ മാത്രമേ കഴിയുകയുള്ളൂ അമ്മ അല്ലെങ്കില്‍ മകന്, മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റായി സോണിയാ ഗാന്ധി ഏറ്റെടുക്കുന്നതിനെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് മണിശങ്കര്‍ അയ്യരുടെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു കഴിഞ്ഞു. അതേസമയം ഒരാള്‍ക്കു മാത്രമായി മത്സരിക്കാന്‍ തിരഞ്ഞെടുപ്പിന്റെ ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് നടത്തുന്നതിന് 2 പേരെ ആവശ്യമുണ്ടെന്നും മറ്റൊരു സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
Discussion about this post