ചെന്നൈ: ജാതി നോക്കാതെ 36 പേര്‍ക്ക് ക്ഷേത്ര പൂജാരികളാകാന്‍ അനുമതി നല്‍കിയ നടപടിയെ നടന്‍ കമല്‍ഹാസന്‍ അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയുമാണ് അദ്ദേഹം ട്വിറ്ററിലൂടെ അഭിനന്ദിച്ചത്.
ഈ തീരുമാനത്തിലൂടെ തമിഴ് സാമൂഹ്യ പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന് കമല്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായായിരുന്നു പി.എസ്.സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത്.
നേരത്തെ ഡി.എ.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍, എംഡിഎംകെ നേതാവ് വൈകോ എന്നിവരും ശാന്തിമാരുടെ നിയമനത്തില്‍ കേരളസര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്നിരുന്നു.
Discussion about this post