ഡല്‍ഹി:വിപ്രോ ചെയര്മാന് അസിം പ്രേംജി ആര്‍എസ്എസിന് കീഴിലുള്ള എന്‍ജിഒയായ രാഷ്ട്രീയ സേവാ സംഘം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് വാര്‍ത്തയായി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നേരിട്ട് ക്ഷണിച്ചാണ് അസിം പ്രേംജി പരിപാടിയില്‍ പങ്കെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഘത്തിന്റെ എല്ലാ ആശയങ്ങളോടും യോജിക്കുന്നില്ലെന്നും, ഒരു പ്രത്യേക ഫോറത്തിന്റെ പരിപാടിയിലാണ് പങ്കേടുത്തത്. തന്റെ നിലപാടുകള്‍ ആ യോഗത്തില്‍ തന്നെ വിശദീകരിച്ചുവെന്നും അസിം പ്രേംജി പ്രതികരിച്ചു.
താനൊരു രാഷ്ട്രീയക്കാരനല്ല, രാഷ്ട്രത്തിന്റെ താല്പര്യത്തിലാണ് തനിക്ക് താല്പര്യമെന്നും അസിം പ്രേംജി പറഞ്ഞു.
Discussion about this post