അലഹബാദ്: ആരുഷി വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് അലഹബാദ് ഹൈക്കോടതി. തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് കോടതി അറിയിച്ചു.
തല്‍വാര്‍ ദമ്പതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നുവെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. സിബിഐ കോടതിക്കെതിരായ അപ്പീലിലാണ് കോടതി വിധി. 2013-ല്‍ ഇരുവരെയും സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഗാസിയാബാദ് സിബിഐ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.
2008 മെയ് 16 നാണ് ആരുഷിയെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിറ്റേന്ന് വീട്ടുജോലിക്കാരന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു.
Discussion about this post