തിരുവനന്തപുരം: തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടങ്ങി എല്ലായിടത്തും മതംമാറ്റത്തിന് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ത്തി ഇസ്ലാമിലേക്ക് മതം മാറി അഫ്ഗാനിസ്ഥാനിലേക്ക് പങ്കാളിയുമായി പോയ നിമിഷയുടെ അമ്മ ബിന്ദു്. പ്രണയംനടിച്ച് മതം മാറ്റാന്‍ ലൗ ജിഹാദ് പോലെ, തൊഴിലിടങ്ങളില്‍ ലേബര്‍ ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവയും സജീവമാണെന്ന് ബിന്ദുവിന്റ ആരോപണം മംഗളം പത്രമാണ് വാര്‍ത്തയാക്കിയത്. മറ്റു സംസ്ഥാനങ്ങളിലേക്ക് ജോലിതേടിയും ഉപരി പഠനത്തിനും പോകുന്ന പെണ്‍കുട്ടികളാണ് കൂടുതലായും മതംമാറ്റത്തിന് വശംവദരാകുന്നതെന്നും എന്നാല്‍, ഇത്തരക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരോ മതവിഭാഗങ്ങളോ പരസ്യമാക്കാറില്ലെന്നും ബിന്ദു പറയുന്നു.
”പെണ്‍മക്കള്‍ വഴിപിഴച്ചു പോകാതിരിക്കാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന മാതാപിതാക്കളുടെ പരിഭവങ്ങള്‍ ആരാണ് ചെവിക്കൊള്ളുക? മുട്ടാത്ത വാതിലുകളില്ല. മകള്‍ തിരിച്ചുവരുമെന്നു വിശ്വസിക്കാനാണിഷ്ടം. പേരക്കുട്ടിയെ കണ്ടിട്ടേ മരണത്തിനു പോലും കീഴടങ്ങൂ” ബിന്ദു പറയുന്നു.
കാസര്‍ഗോഡ് പൊയ്‌നാച്ചി സെഞ്ച്വറി ഡെന്റല്‍ കോളജില്‍ ഉപരിപഠനത്തിനു പോയ ബിന്ദുവിന്റെ മകള്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലാണ്. ലൗ ജിഹാദിന്റെ ഇരയായിരുന്നു മകളെന്ന് ബിന്ദു പറയുന്നു. നിമിഷയെ വഴിതെറ്റിച്ചതില്‍ കൂട്ടുകാര്‍ക്കും വ്യക്തമായ പങ്കുണ്ട്. പഠനകാലത്തെ മകളുടെ രഹസ്യബന്ധങ്ങള്‍ക്ക് കുടപിടിച്ചത് കൂട്ടുകാരാണ്. ആദ്യ പ്രണയത്തോടെ നിമിഷ മതം മാറിയിരുന്നു. എന്നാല്‍, മതംമാറി വന്നതിനാല്‍ വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞതിനാല്‍ ആദ്യബന്ധം തകര്‍ന്നു. പിന്നീടു പാലക്കാട് സ്വദേശിയോടൊപ്പമാണ് ശ്രീലങ്കയിലേക്കു പോകുന്നുവെന്ന് പറഞ്ഞ് നിമിഷ കേരളം വിടുന്നത്. മകള്‍ അഫ്ഗാനിസ്ഥാനിലേക്കു പോയെന്ന് ബിന്ദു അറിയുന്നതു തന്നെ ഏറെ െവെകിയാണ്. അവിടെ പെണ്‍കുഞ്ഞിനെ പ്രസവിച്ചെന്ന സന്ദേശം തന്റെ ഫോണില്‍ വന്നെന്നും ബിന്ദു പറഞ്ഞു.
മരുമകന്റെ പാലക്കാട്ടുള്ള ബന്ധുക്കളെ തേടി പോയി. അവിടെ നിന്നു ലഭിച്ച വിവരം ഞെട്ടിക്കുന്നതായിരുന്നു. മകളും ഭര്‍ത്താവും ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടെന്നും മകളെ മനുഷ്യബോംബാക്കി മാറ്റുന്നതിനുള്ള പരിശീലനത്തിലാണെന്നുമാണ് അവര്‍ അറിയിച്ചത്. മകളെ ഇനി അന്വേഷിക്കേണ്ടതില്ലെന്നും മരുമകന്റെ വീട്ടുകാര്‍ പറഞ്ഞു്. ഹാദിയാക്കേസില്‍ കക്ഷി ചേരാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയതും മകളുടെ മതംമാറ്റ തിരോധാനത്തിന് അറുതിവരുത്താനാണ്. കേരളത്തില്‍ ഇനിയൊരു പെണ്‍കുട്ടിയും മതംമാറ്റച്ചതിക്കുഴികളില്‍ വീഴാന്‍ പാടില്ലെന്ന് ബിന്ദു പറയുന്നു. തന്നെ സഹായിപറഞ്ഞു.ക്കാന്‍ ഹിന്ദു സംഘടനകളോ, സര്‍ക്കാര്‍ സംവിധാനങ്ങളോ ഇല്ല. സ്വന്തം മകള്‍ നഷ്ടപ്പെടുന്ന ഏതൊരമ്മയും നടത്തുന്ന നിയമപോരാട്ടത്തിലാണു താനെന്നും ബിന്ദു മംഗളത്തിനോട് പ്രതികരിച്ചു.
Discussion about this post