കശ്മീര്‍: ജമ്മു കശ്മീരില്‍ 13 കുട്ടികളുടെ പിതാവ് പത്തുവയസുകാരിയെ പീഡനത്തിനിരയാക്കി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നു കുട്ടിയുടെ മാതാപിതാക്കളാണ് പോലീസിനെ സമീപിച്ചത്.
25 ദിവസങ്ങള്‍ക്കു മുമ്പ് ജമ്മു & കശ്്മീരിലെ ജമ്മുവിലായിരുന്നു സംഭവം. 52 കാരനായ ആളാണ് പ്രതിയെന്നും ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ജമ്മു ഡിഎസ്പി റിയാസ് താന്ത്രേ അറിയിച്ചു. രണ്ടു ഭാര്യമാരിലായി ഇയാള്‍ക്കു 13 കുട്ടികളുണ്ടെന്നും പോലീസ് അറിയിച്ചു.
പീഡനത്തിനിരയായ കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.
Discussion about this post