മുസ്ലിംലീഗിനെയും സിപിഎമ്മിനെയും ഒരു പോലെ അമ്പരപ്പിച്ച് വേങ്ങരയില്‍ എസ്ഡിപിഐ വോട്ടുപിടുത്തം. 8648 വോട്ടാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി വേങ്ങരയില്‍ നേടിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ 5559 വോട്ടുകളാണ് എസ്ഡിപിഐ നേടിയത്. ന്യൂനപക്ഷ പ്രീണനം വലിയ ആയുധമാക്കി നടത്തിയ പ്രചരണമാണ് എസ്ഡിപിഐയ്ക്ക് ഇത്രയും വോട്ട് കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
7.05 ശതമാനം വോട്ടും എസ്ഡിപിഐ നേടി.
സംസ്ഥാന രാഷ്ട്രീയം സജീവമായ ചര്‍ച്ചയാകാതിരുന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചരണമാണ് എല്‍ഡിഎഫും,യുഡിഎഫും ഉയര്‍ത്തിയത്. ന്യൂനപക്ഷ സംരക്ഷകര്‍ തങ്ങളാണെന്ന അവകാശവാദം ഉയര്‍ത്തിപ്പിടിക്കാനായിരുന്നു ഇരുമുന്നണികളും ശ്രമിച്ചത്. ഇവര്‍ ഇത്തരത്തില്‍ നടത്തിയ പ്രചരണം തീവ്രവാദ സ്വഭാവമുള്ള എസ്ഡിപിഐയ്ക്ക് ഗുണം ചെയ്യുകയായിരുന്നു. സംഘപരിവാറിനെയും മോദി സര്‍ക്കാരിനെയും ഫലപ്രദമായി എതിര്‍ക്കാന്‍ എസ്ഡിപിഐ പോലുള്ള തീവ്രവാദ ബന്ധമുള്ള സംഘടനക്കെ കഴിയു എന്ന പൊതുബോധം വലിയ അപകടമാണ് കേരള രാഷ്ട്രീയത്തിന് സമ്മാനിക്കുന്നത്. തിരൂര്‍ ആസ്ഥാനമാക്കി പുതിയ ജില്ല തുടങ്ങിയ വാദങ്ങളും മറ്റു ഉയരുന്ന മലപ്പുറത്ത് ഏറെ ആശങ്ക ഉളവാക്കുന്നതാണ് എസ്ഡിപിഐ മുന്നേറ്റമെന്ന വിലയിരുത്തലാണ് പൊതുവെ ഉള്ളത്.
ഐഎസ് ബന്ധം പോലുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സംഘടനയ്ക്ക് ലഭിക്കുന്ന സ്വീകാര്യത വലിയ അപകടം ഉണ്ടാക്കുമെങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഇടത് വലത് മുന്നണികള്‍ ഇക്കാര്യം അവഗണിക്കുകയാണ്. എസ്ഡിപിഐയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ രഹസ്യസഖ്യം ഉണ്ടാക്കിയ സിപിഎം പോലുള്ള പാര്‍ട്ടികള്‍ എസ്ഡിപിഐയെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ഇത് ആ സംഘടനയെ വളര്‍ത്താനെ ഉപകരിക്കു എന്ന് വേങ്ങര തെരഞ്ഞെടുപ്പില്‍ ബോധ്യമായെന്നും അവര്‍ പറയുന്നു.
മുന്നണികളുടെ അന്ധമായ ബിജെപി വിരുദ്ധത നേട്ടമുണ്ടാക്കുന്നത് എസ്ഡിപിഐക്കെന്ന് കുമ്മനം രാജശേഖരന് പ്രതികരിക്കുന്നു., എസ്ഡിപിഐ എങ്ങനെയാണ് ഇത്രയും വോട്ട് നേടിയതെന്ന് യുഡിഎഫും എല്‍ഡിഎഫും പറയണമെന്ന് കുമ്മനം രാജശേഖരന് പറയുന്നു .എസ്ഡിപിഐയ്ക്ക് വോട്ട് കൂടിയത് ആശങ്കാജനകമാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.ബിജെപിയ്ക്ക് എതിരായാണ് കുപ്രചരണങ്ങളില്‍ നേട്ടം കൊയ്യുന്നത് എസ്ഡിപിഐ പോലുള്ള സംഘടനകളാണ്. ഇക്കാര്യം ഇരുമുന്നണികളും ഇരുന്ന് ചിന്തിക്കണമെന്നും കുമ്മനം കൊട്ടാരക്കരയില്‍ പറഞ്ഞു.
Discussion about this post