
‘വേങ്ങര ഉപതിരഞ്ഞെടുപ്പിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് എസ്.ഡി.പി.ഐക്ക് കിട്ടിയ വോട്ടിനെ സംബന്ധിച്ച് മാത്രമാണ്.
2016ല്‍ 3049 വോട്ട് മാത്രം വേങ്ങരയില്‍ നേടിയ SDPI 2017 ആയപ്പോഴേക്കും അവിടെ 8648 വോട്ടുകള്‍ കരസ്ഥമാക്കിയിരിക്കുന്നു..
സുമാര്‍ നൂറ്റി എണ്‍പത് ശതമാനത്തിന്റെ (180%) വര്‍ദ്ധനവ്!!
അതാണ്, അത് മാത്രമാണ്, വേങ്ങരയില്‍ നിന്നുള്ള പാഠം.
പ്രവാചകനെ നിന്ദിക്കുന്നവരുടെ കൈ വെട്ടണമെന്ന് പറയുന്ന പ്രത്യയശാസ്ത്രത്തിനെ ഭൂരിപക്ഷം മുസ്ലീങ്ങളും അംഗീകരിക്കുന്നില്ലെന്നൊക്കെ വാദിക്കുന്ന മതേതരരുടെ കണ്ണ് തുറപ്പിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണിത്.
മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മുസ്ലിം ലീഗ് മാത്രം ജയിക്കുന്ന ചടങ്ങിനെ മതേതരവല്‍ക്കരിക്കാന്‍ ലീഗ് വര്‍ഗ്ഗീയ സംഘടനയല്ല, സാമുദായിക സംഘടന മാത്രമാണ് എന്ന വാദമിറക്കിയവര്‍ ഇന്നിപ്പോള്‍ അത്തരം മണ്ഡലങ്ങളില്‍ SDPI നടത്തുന്ന മുന്നേറ്റത്തെ കൂടി നിസ്സാരവല്‍ക്കരിച്ച് സ്വയം സമാധാനിക്കാന്‍ സാമാന്യ യുക്തിയെ പരിഹസിക്കുന്ന തൊടു ന്യായങ്ങള്‍ കണ്ടെത്തുമെന്നുറപ്പാണ്..
അതൊരു പക്ഷെ അഖില/ഹാദിയ വിഷയം മുഖ്യ പ്രചാരണായുധമാക്കിയ സുഡാപ്പികള്‍ക്ക് വേങ്ങരയിലെ ജനം നല്‍കിയ വിഷയാധിഷ്ഠിത പിന്തുണ മാത്രമാണീ വോട്ട് വര്‍ദ്ധനവ് എന്നൊക്കെയാവാം..
മതേതര ആചാരങ്ങള്‍ തുടരട്ടെ.
പക്ഷെ കണ്ണ് തുറന്നിരിക്കുന്നവര്‍ക്ക് കൃത്യമായി കാണാന്‍ പാകത്തില്‍ മുഴച്ചുന്തി നില്‍ക്കുന്നുണ്ട് വേങ്ങരയില്‍ നിന്നുള്ള സൂചനകള്‍.
റാഡിക്കല്‍ ഇസ്ലാമിന്റെ കാലത്ത് താരതമ്യം കൊണ്ട് മിതവാദികള്‍ ആവുന്ന മുസ്ലിം ലീഗിന് സ്വന്തം കോട്ടയില്‍ 7000 വോട്ടോളം കുറഞ്ഞു പോകുന്നത്..
ആ വോട്ടുകള്‍ അത്രയും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാനും ന്യൂനപക്ഷത്തെ സംരക്ഷിക്കാനും തങ്ങളേയുള്ളൂ എന്ന പ്രതീതി ജനിപ്പിക്കുന്ന ഇടതുപക്ഷം കീശയില്‍ ആക്കുന്നത്..
മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയപ്പോള്‍ 7000+ വോട്ട് നേടിയ ബിജെപിക്ക് ഹിന്ദു സ്ഥാനാര്‍ഥിയുമായി എത്തിയപ്പോള്‍ ~2000 വോട്ട് നഷ്ടപെട്ടത്..
മുസ്ലിം ലീഗ് ജയിച്ചാലും ഇടതുപക്ഷം ജയിച്ചാലും വ്യത്യാസമൊന്നും ഇല്ലെന്നായ അവസ്ഥയില്‍, ആരെയെങ്കിലും ജയിപ്പിക്കുകയോ ആരെയെങ്കിലും തോല്‍പ്പിക്കുകയോ വേണമെന്ന അജണ്ടയുടെ ബാധ്യത ഇല്ലാത്തവര്‍, മനസ്സാക്ഷിക്ക് അനുസരിച്ച് സ്വതന്ത്രമായി വോട്ട് ചെയ്തത്..
അതിന്റെ ഫലമായി SDPIക്ക് വോട്ട് വര്‍ദ്ധിച്ചത്..
ഇതൊക്കെയാണ് വേങ്ങരയില്‍ നിന്നുള്ള കാഴ്ചകള്‍.
നിങ്ങള്‍ക്കിനിയും മോഡിക്കുള്ള താക്കീത്, ഹിന്ദുത്വ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി, ഇടതുപക്ഷം ശക്തിപ്പെടുന്നതിന്റെ സൂചന എന്നൊക്കെയുള്ള തമാശകളില്‍ അഭിരമിച്ചിരിക്കാം.
പക്ഷെ ഒടുവില്‍ തെളിഞ്ഞിരിക്കുന്ന യാഥാര്‍ഥ്യം എന്നത് SDPIക്ക് വോട്ട് ചെയ്യാന്‍ ഒരുക്കമായ എണ്ണായിരത്തഞ്ഞൂറോളം ആളുകള്‍ വേങ്ങരയില്‍ മാത്രമുണ്ട് എന്നത് തന്നെയാണ്.
അതിനെയാണ് മതേതര കേരളം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടത്.
ജോസഫ് മാഷിന്റെ കൈ വെട്ടി മാറ്റിയവരെ അനുകൂലിക്കുന്നവര്‍,
നാറാത്തും വാഗമണ്ണിലും ഭീകര ക്യാമ്പുകള്‍ സംഘടിപ്പിച്ച് മുസ്ലിം യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കുന്നവരെ പിന്തുണക്കുന്നവര്‍,
തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ എന്‍.ഐ.ഐ അറസ്റ്റ് ചെയ്യുന്നവരെ പോലും ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിന് വോട്ട് ചെയ്യാന്‍ മടിയില്ലാത്തവര്‍,
അങ്ങനെയുള്ള എണ്ണായിരത്തഞ്ഞൂറോളം ആളുകള്‍ ഇവിടെയൊരൊറ്റ മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ മാത്രമുള്ള കാലത്ത് നമ്മളീ പറയുന്ന മതേതരത്വം എന്തൊരു തമാശയാണ്??”
[fb_pe url=”https://www.facebook.com/photo.php?fbid=10155163966737984&set=a.10150891504677984.397197.660717983&type=3&theater” bottom=”30″]
Discussion about this post