ഡല്‍ഹി:മാര്‍ട്ടീന ഹിന്ജിന്സിനൊപ്പം മിയാമി ഓപ്പണ്‍ കിരീടം നേടിയതിലൂടെ സാനിയ മിര്‍സ സഖ്യം ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് അടുക്കുന്നു. മിയാമി ഓപ്പണ്‍ കിരീടം നേടിയതിലൂടെ 1000 പോയിന്റാണ് സാനിയ-ഹിജിന്സ് സഖ്യം നേടിയത്.
ഇറ്റാലിയന്‍ കളിക്കാരായ ലോക ഒന്നാം നമ്പര്‍ താരങ്ങളായ സാറാ എറാനിക്കും റോബര്‍ട്ടാ വിന്‍സിക്കും നിലവില്‍ 7640 പോയിന്റ് ഉണ്ട്. 7495 പോയിന്റാണ് ഇപ്പോള്‍ സാനിയയുടേത്. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത്. ഈയാഴ്ച്ച ആരംഭിക്കുന്ന ഫാമിലി സര്‍ക്കിള്‍ കിരീടം നേടിയാല്‍ സാനിയക്ക് ലോക ഒന്നാം നമ്പര്‍ പദവിയിലെക്കെത്താം.
Discussion about this post