തിരുവനന്തപുരം: പി.സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇന്നുണ്ടാകുമെന്ന് കെ.എം മാണി എടുത്ത ഉറച്ച നിലപാടിനെ മറികടന്ന് തീരുമാനം നാളേയ്ക്ക് മാറ്റിയെന്നത് പി.സി ജോര്‍ജ്ജിന്റെ വിജയമായാണ് വിലയിരുത്തല്‍. മുന്നണിയില്‍ നിന്ന് പുറത്ത് പോയി കൂറ് മാറ്റനിരോധനത്തിന്റെ പരിധിയില്‍ പെടുത്താമെന്ന കള്ളക്കച്ചവടം തന്റെ അടുക്കല്‍ വില പോവില്ലെന്ന് ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.
തന്നെയും, തന്നെ പിന്തുണയ്ക്കുന്ന വിവിധ തദ്ദേശ സ്ഥാപനങ്ങളിലുള്ള ജനപ്രതിനിധികളെയും പാര്‍ട്ടിയില്‍ നിന്ന് മാണി പുറത്താക്കി മാന്യത കാണിക്കുകയാണ് വേണ്ടത്. തമാശ തന്നോട് വേണ്ടെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. മുന്നണിയില്‍ നിന്ന ്പുറത്താക്കിയാല് താന്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കും. ഒരു വിട്ടു വീഴ്ചയ്ക്കും താന്‍ തയ്യാറാല്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. മുഖ്യമന്ത്രി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി,സി ജോര്‍ജ്ജ്.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ച് നടന്ന ചര്‍ച്ചയില്‍ പി.സി ജോര്‍ജ്ജിനെ പുറത്താക്കേണ്ട എന്ന നിലപാടാണ് രമേശ് ചെന്നിത്തലയും, പി.കെ കുഞ്ഞാലിക്കുട്ടിയും എടുത്തതെന്നാണ് സൂചന.
ചീഫ്വ വിപ്പ് സ്ഥാനത്ത് നിന്ന് പി.സി ജോര്‍ജ്ജിനെ മാറ്റുന്ന കാര്യം നാളെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.എം മാണി, പിസി ജോര്‍ജ്ജ് എന്നിവരോട് വെവ്വേറെ ചര്‍ച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.
നേരത്തെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് പി.സി ജോര്‍ജ്ജ് മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിരുന്നു. മാണിയ്ക്ക് എതിര്‍പ്പുണ്ടെങ്കില്‍ തന്നെ പുറത്താക്കു എന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പിസി ജോര്‍ജ്ജ് നിലപാട് അറിയിച്ചത്.
കൂറുമാറ്റ നിരോധന നിയമത്തെ അതിജീവിക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക മാത്രമേ വഴിയുള്ളു എന്ന് ജോര്‍ജ്ജിനറിയാം. എന്നാല്‍ അതിന് അനുവദിക്കില്ലെന്ന നിലപാടാണ് കെ.എ മാണിയ്ക്കുള്ളത്. രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
ജോര്‍ജ്ജിന് പിന്നാലെ കെ.എം മാണിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. മിനിറ്റുകള്‍ മാത്രമാണ് ഈ കൂടിക്കാഴ്ച നീണ്ടത്. ഇതിന് ശേഷം ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായി തീരുമാനം നാളെയെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
Discussion about this post