തന്റെ പുസ്തകത്തിന്റെ മൂന്നാം വാല്യം ഇറങ്ങുന്നത് പ്രമാണിച്ച് ഇന്ത്യ ടുഡേ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രണബ് മുഖര്‍ജി അവതാരകന് രാജ്ദീപ് സര്‍ദേശായിയോട് അനിഷ്ടം തുറന്ന് പ്രകടിപ്പിച്ചത്.
സര്‍ദേശായിയുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെ ഇടയ്ക്ക് കയറി അടുത്ത ചോദ്യം ഉന്നയിച്ചതാണ് പ്രണാബിനെ ചൊടിപ്പിച്ചത്. താങ്കള്‍ അഭിമുഖം നടത്തുന്നത് മുന്‍ രാഷ്ട്രപതിയെയാണെന്ന് ഓര്‍ക്കണം. അതിന്റെ ബഹുമാനം കാണിക്കണം. ദയവ് ചെയ്ത് ഇടപെടരുത് എന്നായിരുന്നു മുന്‍രാഷ്ട്രപതിയുടെ മുന്നറിയിപ്പ്.
ടിവി സ്ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ കൊതിച്ചിരിക്കുന്ന വ്യക്തിയല്ല താനെന്നും നിങ്ങള്‍ ക്ഷണിച്ചതു കൊണ്ടാണ് ഞാന്‍ വന്നതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. തുടര്‍ന്ന് രാജ്ദീപ് സര്‍ദേശായി ക്ഷമ ചോദിക്കും ചെയ്തു.
വീഡിയൊ
Discussion about this post