നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു രക്ഷിത് ഷെട്ടി നായകനായ 777 ചാർളി. സിനിമയിൽ പ്രേക്ഷകരുടെ മനം കവർന്നത് നായകനേക്കാൾ നായയായ ചാർളിയെയാണ്. സിനിമ പെറ്റ് ലവേഴ്‌സിന് ഇടയിൽ ഒരു തരംഗം തന്നെയാണ് സൃഷ്ടിച്ചത്. സിനിമയിലൂടെ ചാർളിക്ക് ഫാൻസിന്റെ എണ്ണവും വർദ്ധിച്ചു. എന്നൽ ഇപ്പോഴിതാ ചാർളിയുടെ പുതിയ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ചാർളി അമ്മയായ സന്തോഷ വാർത്തയാണ് നടൻ രക്ഷിത് ഷെട്ടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
സന്തോഷ വാർത്ത അറിഞ്ഞ് ചാർളിയെയും കുട്ടികളെയും കാണാൻ താരം മൈസൂരിൽ ഓടി എത്തുകയായിരുന്നു. ആറ് നായകുട്ടികളുടെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 777 ചാർളി സിനിമ ഇപ്പോഴാണ് പൂർണത്തയിൽ എത്തിയത് എന്നാണ് താരം പറയുന്നത്. ‘ഞങ്ങളുടെ കുടുംബത്തിലേക്കുള്ള ഏറ്റവും പുതിയ അംഗങ്ങളെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതിൽ ഞാൻ അത്രത്തോളം സന്തോഷവാനാണ്. ചാർളി ഇപ്പോൾ 6 നായ്ക്കുട്ടികളുടെ അമ്മയാണെന്ന് പങ്കിടുന്നതിൽ സന്തോഷമുണ്ട് -രക്ഷിത് കുറിച്ചു.
മലയാളിയായ കിരൺ രാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 777 ചാർളി.20 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. സിനിമയ്ക്ക് 100 കോടി രൂപയാണ് ബോക്‌സ് ഓഫീസിൽ നിന്ന് വാരി കൂട്ടിയത്. കന്നഡയ്ക്ക് ഒപ്പം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം എത്തിയത്. സംഗീത ശൃംഗേരി, രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ മിന്നും താരമായി മാറിയത് ചാർലിയെന്ന നായയാണ്.
Discussion about this post