ഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേയ്ക്ക് സിപിഐഎം ഇന്ന് മാര്‍ച്ച് നടത്തും. മാര്‍ച്ചിന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേതൃത്വം നല്‍കും. കേരളത്തില്‍ കൊലപാതകത്തിന് തുടക്കംകുറിച്ചത് ആര്‍എസ്എസ് ആണെന്ന് സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
കേരളത്തിലെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ തുടരുന്ന സിപിഐഎം അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ സിപിഐഎം കേന്ദ്രകമ്മറ്റി ഓഫീസിലേക്ക് ബിജെപി കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു. ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുളള നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
Discussion about this post