മലയാളിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് തുടരും. ഇക്കാര്യത്തില്‍ ബിസിസിഐ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
ഐപിഎല്‍ വാതുവെപ്പ് കേസിലാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. ബിസിസിഐയുടെ അന്വേഷണത്തില്‍ അപാകത തോന്നിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
തീരുമാനം കഠിനമെന്നായിരുന്നു ശ്രീശാന്തിന്റെ ട്വീറ്റ്. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ശ്രീശാന്തിന്റെ അഭിഭാഷകന് അറിയിച്ചു
Discussion about this post