ഡല്‍ഹി:രണ്ട് സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള സിപിഎമ്മിന്റെ ആസ്തി 90 കോടിയില്‍ നിന്ന് 438 കോടിയോളമായി വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട്. കേരളം, ത്രിപുര എന്നി ചെറിയ സംസ്ഥാനങ്ങളില്‍ മാത്രം അധികാരമുള്ള പാര്‍ട്ടിയുടെ ആസ്തി 2004-2005ല്‍ 90.55 കോടിയായിരുന്നത് 437.78 കോടി രൂപയായി ഉയര്‍ന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും, ആദായനികുതി വകുപ്പിനും പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്ക് പ്രകാരമാണ് ഇത്. 2004-05ല്‍ 122.93 കോടിയായിരുന്ന ബിജെപിയുടെ ആസ്തി 2015-16ല്‍ 893.88 ആയി വര്‍ധിച്ചു. കോണ്‍ഗ്രസിന്റെ ആസ്തിയിലും 353.41 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 2005ല്‍ 167 കോടിയായിരുന്നത് 758 കോടിയായാണ് ഉയര്‍ന്നത്.
സിപിഐയുടെതാകട്ടെ 5.56 കോടി രൂപയില്‍ നിന്നും 10.18 കോടിയായും വര്‍ദ്ധിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളായ അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍), ബംഗാള്‍ ഇലക്ഷന് വാച്ച് എന്നിവര്‍ നടത്തിയ കണക്കെടുപ്പിലാണ് ഇത് വ്യക്തമായത്.
1.6 കോടി ആസ്തിയുണ്ടായിരുന്ന എന്‍സിപിയ്ക്ക് ഇപ്പോള്‍ 14.78 കോടിയുടെ സ്വത്ത് വകകള്‍ ഉണ്ട്.
2004-05ല്‍ ദേശീയ പാര്‍ട്ടികളുടെ ആസ്തികളുടെ ശരാശരി 61.62 കോടി രൂപയായിരുന്നു. 2015-16ല്‍ ഇത് 388.45 കോടിയായി.
ആസ്തി വര്‍ധനവ് പാര്‍ട്ടിയുടെ സുതാര്യതയാണു തെളിയിക്കുന്നതെന്നു ബിജെപി പ്രതികരിച്ചു. ‘ചെക്ക് ആയാണ് സംഭാവനകള്‍ സ്വീകരിക്കുന്നത്. എല്ലാ ജില്ലകളിലും പാര്‍ട്ടിക്ക് ഓഫിസുകള്‍ നിര്‍മിക്കുന്നുണ്ട്. ആദായ നികുതി റിട്ടേണുകള്‍ കൃത്യമായി നല്‍കുന്നുണ്ട്. സംഭാവനകള്‍ക്കായി കേന്ദ്രീകൃത ബാങ്ക് അക്കൗണ്ട് രൂപീകരിക്കാന്‍ ആലോചിക്കുന്നുമുണ്ട്’- ബിജെപി വക്താവ് ഗോപാല്‍ അഗര്‍വാള്‍ പറഞ്ഞു.
Discussion about this post