–
അലന്‍സിയര്‍ ഛത്തീസ്ഗഡ് എന്നു കേട്ടിട്ടുണ്ടോ ? അവിടെ ദുര്‍ഗ് എന്ന സ്ഥലത്തെ മേയറായിരുന്നു . സരോജ് പാണ്ഡെ . നല്ലൊന്നാന്തരം ഒറിജിനല്‍ കമ്യൂണിസ്റ്റുകള്‍ ഉള്ള സ്ഥലമാണ് ഛത്തീസ് ഗഡ് . ഇവിടുത്തെ തുക്കട കണ്ണൂര്‍ ഊളകളുടെ കയ്യിലുള്ള സ്റ്റീല്‍ ബോംബും കല്മഴുവുമൊന്നുമല്ല നല്ല പെടപ്പന്‍ എ കെ 47 ഉം ഗ്രനേഡ്സും കൊണ്ട് നടക്കുന്ന ടീംസ് ..
അവിടെ സംഘടന വര്‍ക്ക് ചെയ്ത് വളര്‍ന്ന നേതാവാണ് അവര്‍ . ഇപ്പോ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമാണ് .അവര്‍ അത് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കാര്യമുണ്ടായിട്ട് തന്നെ പറഞ്ഞതാണ് ..കമ്യൂണിസ്റ്റുകളെ അറിയാവുന്നത് കൊണ്ട് പറഞ്ഞതാണ് ..
കോഴിക്കോട്: ആക്രമണം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് വീടുകയറി കുത്തിപ്പൊട്ടിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവ് സരോജ് പാണ്ഡെയ്ക്കെതിരെ പരാതി നല്കിയ അലന്‍സിയര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകന്റെ സോഷ്യല്‍ മീഡിയ പ്രതികരണം വൈറലാകുന്നു. മാധ്യമപ്രവര്‍ത്തകനായ വായുജിത്ത് ഫേസ്ബുക്കിലിട്ട കുറിപ്പാണ് ചര്‍ച്ചയാകുന്നത്. പരീക്ഷ എഴുതുന്നതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കണ്ണ് കുത്തിപ്പൊട്ടിച്ച ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ മുന്‍ യൂണിയന് ചെയര്മാന് കെ.എസ് സനൂപിനെ അലന്‍സിയറിന് ഓര്‍മ്മയുണ്ടോ എന്നാണ് വായുജിത്തിന്റെ ചോദ്യം. എസ്എഫ്ഐ കണ്ണ് കുത്തിപ്പൊട്ടിച്ച സംസ്കൃത കോളേജിലെ മേഘ എന്ന എബിവിപിക്കാരിയെയും അലന്‍സിയര്‍ അറിയാന്‍ വഴിയില്ലെന്ന് കുറിപ്പില്‍ പരിഹസിക്കുന്നു.
കറുത്ത തുണിയെടുത്ത് കണ്ണില്‍ കെട്ടുന്നത് പോലെ അല്ലടോ കണ്ണ് കുത്തിപ്പൊട്ടിക്കുന്നതെന്ന ഓര്‍മ്മപ്പെടുത്തലും പോസ്റ്റിലുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
പരീക്ഷയെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് എസ്എഫ്ഐക്കാര്‍ ആക്രമിച്ചത് . അലന്‍സിയര്‍ ഇപ്പോ കറുത്ത തുണി കൊണ്ട് കെട്ടിവച്ചിരിക്കുന്നതു പോലെ അല്ല . സനൂപിന്റെ കണ്ണൊരെണ്ണം എസ്എഫ്ഐക്കാരങ്ങ് എടുത്തു .
എന്താ കാരണമെന്നറിയാമോ ?
എസ്എഫ്ഐക്കാര്‍ ജയിച്ചു കൊണ്ടിരുന്ന ശ്രീകൃഷ്ണ കോളേജില്‍ പാവം സനൂപൊന്ന് എബിവിപിക്കാരനായി നിന്ന് ജയിച്ചു . അതും യൂണിയന് ചെയര്‍മാനായി . സഹിക്കാന്‍ കഴിയുമോ ? അപ്പോ പിന്നെ ഇല്ലാതാക്കുക തന്നെ .. ഭാഗ്യത്തിന് കണ്ണേ കിട്ടിയുള്ളു..
സംസ്കൃത കോളേജിലെ മേഘ എന്ന എബിവിപിക്കാരിയേയും അലന്‍സിയറിന് അറിയാന്‍ വഴിയില്ല .അവരുടെ കണ്ണും ഇതുപോലെ പണ്ടൊന്ന് എസ്എഫ്ഐക്കാര്‍ കുത്തിപ്പൊട്ടിച്ചതാണ് ..ഭാഗ്യത്തിന് മേഘയുടെ കാഴ്ചയ്ക്ക് പ്രശ്നമുണ്ടായില്ല ..
പറഞ്ഞു വന്നതെന്തെന്ന് തെളിച്ചു പറയാം ..
അലന്‍സിയറേ ..
താനീക്കാണിക്കുന്ന നാടകമൊക്കെ ഞങ്ങള്‍ക്ക് നന്നായറിയാം . താനീ താങ്ങിക്കൊടുക്കുന്നത് ആര്‍ക്കാണെന്നും അറിയാം ..
പക്ഷേ താനൊരു കാര്യം മനസ്സിലാക്കണം . കറുത്ത തുണിയെടുത്ത് കണ്ണില്‍ കെട്ടുന്നത് പോലെയല്ലടോ .. കണ്ണ് കുത്തിപ്പൊട്ടിക്കുന്നത് .. നല്ല വേദനയാണ് . കഴുത്തുവെട്ടുന്നതിനും നല്ല വേദനയാണ് . ഇത്തരം വേദനകള്‍ സഹിച്ചും , കൊണ്ടും നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ കൊടുത്തും തന്നെയാണ് ഞങ്ങള്‍ ഇവിടെ വളര്‍ന്നത് ..
കഴിഞ്ഞ പത്തെഴുപത് വര്‍ഷമായി ഇങ്ങനെയാണ് ഞങ്ങളിവിടെ പ്രവര്‍ത്തിക്കുന്നത് . ഒരുപാടനുഭവിച്ചു . ഒരുപാടു പ്രവര്‍ത്തകരെ നഷ്ടപ്പെട്ടു .. തീര്‍ച്ചയായും പ്രതിരോധിച്ചിട്ടുണ്ടെന്നതും സമ്മതിക്കുന്നു . നാളെ ചെലപ്പോള്‍ ഫാസിസത്തിനെ പ്രതിരോധിക്കുന്ന സോ കോള്‍ഡ് മാനവികരുടെ കത്തിമുനയില്‍ തീര്‍ന്നേക്കാമെന്ന തിരിച്ചറിവും ഉണ്ട്
ഒരു പഞ്ചായത്ത് പോയിട്ട് പഞ്ചായത്ത് മെംബര്‍ പോലുമില്ലാത്ത കാലത്ത് തൊട്ട് തുടങ്ങിയതാണത് . ഇന്നൊരു എം.എല്‍.എ ഉണ്ട് . ആയിരക്കണക്കിന് മെംബര്‍മാരുമുണ്ട് .പഞ്ചായത്തുമുണ്ട്.
സംഘടനയിലുള്ള അടിയുറച്ച വിശ്വാസമാണ് ഞങ്ങളെ ഇവിടം വരെ എത്തിച്ചതും .. ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകും ..
പിന്നെ സരോജ് പാണ്ഡെ പറഞ്ഞ കാര്യം . സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ കൊന്നു തള്ളിയാല്‍ കൊലയാളികളുടെ കണ്ണ് ചൂഴ്ന്നെടുക്കാനുള്ള കരുത്തുണ്ടെന്ന് അവര്‍ പറഞ്ഞു ..
അലന്‍സിയര്‍ ഛത്തീസ്ഗഡ് എന്നു കേട്ടിട്ടുണ്ടോ ? അവിടെ ദുര്‍ഗ് എന്ന സ്ഥലത്തെ മേയറായിരുന്നു . സരോജ് പാണ്ഡെ . നല്ലൊന്നാന്തരം ഒറിജിനല്‍ കമ്യൂണിസ്റ്റുകള്‍ ഉള്ള സ്ഥലമാണ് ഛത്തീസ് ഗഡ് . ഇവിടുത്തെ തുക്കട കണ്ണൂര്‍ ഊളകളുടെ കയ്യിലുള്ള സ്റ്റീല്‍ ബോംബും കല്മഴുവുമൊന്നുമല്ല നല്ല പെടപ്പന്‍ എ കെ 47 ഉം ഗ്രനേഡ്സും കൊണ്ട് നടക്കുന്ന ടീംസ് ..
അവിടെ സംഘടന വര്‍ക്ക് ചെയ്ത് വളര്‍ന്ന നേതാവാണ് അവര്‍ . ഇപ്പോ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമാണ് .അവര്‍ അത് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കാര്യമുണ്ടായിട്ട് തന്നെ പറഞ്ഞതാണ് ..കമ്യൂണിസ്റ്റുകളെ അറിയാവുന്നത് കൊണ്ട് പറഞ്ഞതാണ് ..
ക്രമസമാധാനം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ് . അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍ അധികാരത്തിലേറുന്ന പാര്‍ട്ടിക്ക് എതിര് രാഷ്ട്രീയക്കാരെ കൊന്നു തള്ളിയേ സമാധാനം സ്ഥാപിക്കാന്‍ കഴിയുകയുള്ളൂവെന്ന് വന്നാല്‍ അത് ആ പാര്‍ട്ടിയുടെ കുഴപ്പമാണ് മറ്റുള്ളവരുടെയല്ല ..
ഇത് മനസ്സിലാകാത്ത ഊളയൊന്നുമല്ല താനെന്ന് ഞങ്ങള്‍ക്കറിയാം . എന്നിട്ടും ഒരു മാതിരി ഊഞ്ഞാലാടിയ ഈ നാടകവും കാണിച്ച് പൊതുജനങ്ങളെ എല്ലാക്കാലത്തും പറ്റിക്കാമെന്ന് വച്ച് നടത്തുന്ന ഈ ഉഡായിപ്പ് പണിയുണ്ടല്ലോ ..
അതിന് ആക്ടിവിസമെന്നല്ല പേര് .ആമാശയപ്പണീന്നാണ് ..
———————– ———————– ———–
അപ്ഡേറ്റ് : സനൂപിന്റെ അനുഭവം സനൂപ് തന്നെ വിവരിക്കുന്നു ..കാണുക
[fb_pe url=”https://www.facebook.com/photo.php?fbid=1628659617198949&set=a.236990423032549.61590.100001647784309&type=3&theater” bottom=”30″]
Discussion about this post