സര്‍ക്കാര്‍ പ്രസിദ്ധികരണമായ കേരള കോളിങ് മാസികയില്‍ പി യു ചിത്രയുടെ പേരും ഫോട്ടോയും മാറ്റി നല്കി. ചിത്രയുടെ നേട്ടങ്ങളെ കുറിച്ച് മാസികയില്‍ പറയുന്നുണ്ടെങ്കിലും നല്‍കിയിരിക്കുന്നതി ഉത്തരേന്ത്യക്കാരിയായ കായക താരത്തിന്റെ ഫോട്ടോയാണ്. അതേസമയം അച്ചടി പിശക് മാത്രമാണിതെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വിശദീകരണം.
സംസ്ഥാന സര്‍ക്കാരിനു കീഴിലെ പബ്ലിക റിലേഷന്‍സ് വകുപ്പിന്റെ കേരള കോളിങ് എന്ന മാസികയുടെ പുതിയ ലക്കത്തിലാണ് കേരളത്തിന്റെ അഭിമാനമായ പി യു ചിത്രയുടെ പേരും ചിത്രവും മാറ്റി നല്‍കിയിരിക്കുന്നത്. വാട്ട് ഡിഡ് ഇന്‍ഡ്യ വിത്തൗട്ട് പി യു ചിത്ര ഇന്‍ ലണ്ടന്‍ എന്ന തലക്കെട്ടില്‍ ഇക്കഴിഞ്ഞ ലണ്ടന്‍ ലോക അത്ലറ്റിക് മീറ്റിലെ താരങ്ങളുടെ പ്രകടനമാണ് ലേഖനത്തിന്റെ പ്രമേയം. ഇതില്‍ ചിത്രയെ തഴഞ്ഞതിനെ പറ്റിയും താരത്തിന്റെ കരിയറിനെ കുറിച്ചും വിശദമായി വിവരിക്കുന്നുണ്ട്. പക്ഷേ ലേഖനത്തില്‍ ചിത്രയ്ക്ക് പകരം ഉത്തര്‍പ്രദേശിന്റെ സ്റ്റിപ്പിള്സ് ചെയ്സ് താരം സുധാ സിങിന്റെ ഫോട്ടോയാണ് നല്‍കിയിരിക്കുന്നത്. പലയിടത്തും ചിത്രയുടെ പേരും തെറ്റായി അച്ചടിച്ചിട്ടുണ്ട്.
ഇന്ത്യ ടോപ്സ് ഇന്‍ ഏഷ്യ കേരളൈറ്റ്സ് ഷൈന്‍ മറ്റൊരു ലേഖനവും ഇതേ പതിപ്പിലുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങിയ താരങ്ങളുടെ നേട്ടങ്ങള്‍ അക്കമിച്ച് നിരത്തുന്ന ലേഖനത്തിലും പി യു ചിത്രക്ക് ഇടമില്ല. ദ്യുതി ചന്ദ് അടക്കമുള്ള മറ്റ് താരങ്ങളുടെ ഗ്രൂപ്പ് ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.
”ചിത്രയുടെ ഒരു ഫോട്ടോ കണ്ടാല്‍ പോലും ഇന്ന് കേരള ജനത മൊത്തം തിരിച്ചറിയുന്ന കുട്ടിയാണ്. ഇങ്ങനെയൊരു തെറ്റ് പറ്റിയത് എന്താണെന്ന് അറിയില്ല”, ചിത്രയുടെ പരിശീലകന് ഷിജിന് പറയുന്നു
ലേഖനത്തില്‍ പല താരങ്ങളെ കുറിച്ച് പറയുന്നതിനാല്‍ ഏതെങ്കിലും ഒറു ചിത്രം മതിയെന്നേ ഉദ്ദേശിച്ചുള്ളു. ഇതുകൊണ്ട് ചിത്രയുടെ ചിത്രം നല്‍കിയില്ല എന്നാണ് കേരള കോളിങ് എഡിറ്ററുടെ വിശദീകരണമെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പ് വ്യക്തമാക്കി. പേര് തെറ്റിച്ചത് അച്ചടി പിശകാണെന്നാണ് ന്യായീകരണം.
Discussion about this post