തിരുവനന്തപുരം: മാര്‍ത്താണ്ഡം കായൽ കൈയേറി റിസോര്‍ട്ട് നിര്‍മ്മിച്ചെന്നാരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി അവധിയെടുക്കുന്നതിനെ പരിഹസിച്ച് വി.ടി.ബൽറാം എം.എൽ.എ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കാരന് മുന്നിൽ സറണ്ടർ ചെയ്‌തെന്നും ഇതിനെയാണ് സറണ്ടർ ലീവെന്ന് പറയുന്നതെന്നും ബല്‍റാം പരിഹസിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് ബൽറാമിന്‍റെ പരിഹാസം.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അടുത്തമാസം ആദ്യം മുതൽ 15 ദിവസത്തേയ്ക്കാണ് തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നത്. കൈയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിനും തുടർചികിത്സയ്ക്കുമായാണ് അവധിയെടുക്കുന്നതെന്നാണ് കാരണമായി പറയുന്നത്.
[fb_pe url=”https://www.facebook.com/vtbalram/posts/10155277785899139″ bottom=”30″]
Discussion about this post