പോര്‍ട്ട്ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദീപിലെ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്. ദീപാവലി ആഘോഷത്തിനായി ബുധനാഴ്ച തന്നെ നിര്‍മല ആന്ഡമാനിലെത്തിയിരുന്നു.
സുനാമി ദുരന്തത്തില്‍ മരണപ്പെട്ട ആന്‍ഡമാനിലെ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും പ്രതിരോധ മന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. ആന്‍ഡമാനിലെ നാവിക, തീര സംരക്ഷണ സേനകളുടെ സൗകര്യവും നിര്‍മല വിശദമായി പരിശോധിച്ചു.
പ്രതിരോധ മന്ത്രിയായ ശേഷമുള്ള നിര്‍മലയുടെ ആദ്യ ആന്‍ഡമാന്‍ സന്ദര്‍ശനം കൂടിയാണ് ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നടന്നത്.
Discussion about this post