ശ്രീനഗര്‍: കശ്മീരിലെ ഹന്ദ്വാരയില് നടന്ന സൈനിക നടപടിയില്‍ ഒരു ഭീകരനെ വധിച്ചു. ഞായറാഴ്ച രാവിലെയാണ് സുരക്ഷാ സേന ഭീകരവിരുദ്ധ നീക്കം നടത്തിയത്.
ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ധ സൈനികരും പോലീസും, സൈന്യവും ഉള്‍പ്പെടുന്ന സംയുക്ത സംഘമാണ് ഭീകരവിരുദ്ധ നീക്കത്തില്‍ പങ്കെടുക്കുന്നത്.
സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഭീകരന്റെ പക്കല്‍ നിന്ന് പാക് കറന്‍സിയും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Discussion about this post