ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുവതി യുവാക്കളെ ഭീകര സംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി വീഡിയോ സന്ദേശം പ്രചരിപ്പിച്ച ഡോക്ടറെ തേടി അന്വേഷണം ആരംഭിച്ച് എന്‍ഐഎ. ഐഎസിലെ മെഡിക്കല്‍ വിഭാഗത്തിലേക്ക് ഇന്ത്യയില്‍ നിന്നും ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനു വേണ്ടിയുള്ള ചുക്കാന്‍ പിടിച്ചിരുന്നത് ‘അബു മുഖ്തയില് അല്‍ ഹിന്ദി എന്ന മലയാളി ഫിസീഷ്യനാണെന്ന് എന്‍ഐഎ കണ്ടെത്തുകയായിരുന്നു. ഹിന്ദുസ്ഥാനില്‍ നിന്നും വന്നതിനാലാണ് ഇയാളുടെ പേരിനു പിന്നില്‍ ഹിന്ദി എന്ന് ചേര്‍ത്തിരിക്കുന്നതെന്ന് എന്‍ഐഎ പറയുന്നു.
ഇന്ത്യയില്‍ നിന്നും മറ്റ് ലോക രാഷ്ട്രങ്ങളില്‍ നിന്നുമുള്ള ഡോക്ടര്‍മാരെ സിറിയയിലെ യുദ്ധം നടക്കുന്ന പ്രദേശങ്ങളില്‍ പോരാളികള്‍ക്ക് സഹായകമായി എത്തിക്കുക ദൗത്യമാണ് ഇയാള്‍ നടത്തി വന്നിരുന്നത്. നാല്‍പ്പതോളം വയസ് പ്രായം വരുന്ന അബു സിറിയയിലെ തീവ്ര ഇസ്ലാമിക് ഭീകര സംഘടനയ്ക്ക് വേണ്ടി അക്ഷീണം ഇതിനായി പ്രവര്‍ത്തിച്ചിരുന്നെന്നും എന്‍ഐഎ വ്യക്തമാക്കുന്നുണ്ട്. അബുവിനൊപ്പം ഓസ്ട്രേലിയന്‍ ഡോക്ടറായ അബു അല്‍ യൂസഫ് ഓസ്ട്രേലിയും 2015ല്‍ ഐഎസിനൊപ്പം സംഘടനയില്‍ പങ്ക് ചേര്‍ന്നെന്നും എന്‍ഐഎ റിപ്പോര്‍ട്ടിലുണ്ട്.
പതിനഞ്ച് മിനുട്ട് ദൈര്‍ഘ്യം വരുന്ന വീഡിയോ സന്ദേശത്തില്‍ തീവ്ര ഇസ്ലാമിക് രാജ്യത്തിന്റെ ആവശ്യകതയെപ്പറ്റി ഏറെ വിവരിക്കുന്നുണ്ട്. ലോകത്തെ ഇസ്ലാമിക് ആശങ്ങളെ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യണം. അതിനായി ഐഎസിനൊപ്പം ചേര്‍ന്ന് വിശുദ്ധ യുദ്ധം നടത്തണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
രാജ്യത്തെ തീവ്ര ഇസ്ലാമിക് ജിഹാദികളെ ലക്ഷ്യം വച്ച് കൊണ്ടാണ് അബുവിനെപ്പോലുള്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്നും നിരവധി തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഇതിനോടകം സിറിയയിലേക്ക് കടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരിലെ വെള്ളുവ കണ്ടിയില്‍ നിന്നും ഷാജഹാന് എന്ന യുവാവ് സിറിയയിലേക്ക് കടക്കുന്നതിനിടയില്‍ തുര്‍ക്കിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
Discussion about this post