തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഹിന്ദു പ്രവേശന വിഷയത്തില്‍ തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിയെ പിന്തുണച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. തന്ത്രിയുടെ അഭിപ്രായത്തെ പൂര്‍ണമായും അനുകൂലിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
നേരത്തെ ക്ഷേത്ര പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് തന്ത്രി അഭിപ്രായപ്പെട്ടിരുന്നു. പണ്ഡിത സമൂഹങ്ങളുമായി ആലോചിച്ച ശേഷം നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചിരുന്നു.
ആചാരങ്ങള്‍ കാലഘട്ടത്തിന് അനുസരിച്ച് മാറുമെന്നും മാറ്റങ്ങള്‍ അറിഞ്ഞ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും വ്യക്തമാക്കിയ തന്ത്രി സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തോട് സഹകരിക്കാന്‍ തയാറാണെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ നിലപാടറിയിച്ച് ദേവസ്വംമന്ത്രി രംഗത്തെത്തിയത്.
Discussion about this post