ലക്നൗ: ബിജെപി വിരുദ്ധ ചേരിയിലെ ആര്‍ക്കുവേണ്ടിയും പ്രചരണത്തിന് ഇറങ്ങുമെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് .ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കുെമന്നും അഖിലേഷ് യാദവ് അറിയിച്ചു. ആകെയുള്ള 182 നിയമസഭ സീറ്റുകളിലെ അഞ്ച് സീറ്റുകളില്‍ ആണ് സമാജ് വാദ് പാര്‍ട്ട് മത്സരിക്കുന്നത്. മറ്റ് സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ വോട്ട് വിഘടിക്കാതിരിക്കാന്‍ പാര്‍ട്ടി ശ്രദ്ധചെലുത്തുമെന്നും ് അഖിലേഷ് യാദവ് പറഞ്ഞു. തന്റെ വാര്‍ത്ത പ്രസിദ്ധീകരിക്കരുതെന്നും, പ്രസിദ്ധീകരിച്ചാല്‍ ബിജെപി മാധ്യമസ്ഥാപനങ്ങള്‍ പൂട്ടിക്കുമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.
Discussion about this post