ഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന എല്ലാ സൈനികരെയും ചൈനീസ് ഭാഷ പഠിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങളും ചൈനീസ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള ആശയ വിനിമയം കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഐടിബിപിയുടെ മസൂറി അക്കാദമിയില്‍ ഇതിനായി പ്രത്യേക സെല്‍ രൂപീകരിച്ചെന്നും 150 ഓളം സൈനികര്‍ ചൈനീസ് ഭാഷയായ മണ്ടാരിന്‍ പഠിച്ച് കഴിഞ്ഞതായും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ പാരാമിലിട്ടറി സൈനികരുടെ പ്രത്യേക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലെ അതിര്‍ത്തി സൈനിക പോസ്റ്റുകളെ ബന്ധിപ്പിക്കുന്ന 25 റോഡുകളുടെ പണി പുരോഗമിക്കുകയാണ്. പരിശീലന കാലയളവില്‍ തന്നെ മണ്ടാരിന്‍ ഭാഷയിലുള്ള അടിസ്ഥാന പ്രാവീണ്യം ജവാന്മാരില് ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ ധാരണയായതായും രാജ്നാഥ് സിങ് പറഞ്ഞു.
ഇപ്പോള്‍ 90,000 ഐടിബിപി ഉദ്യോഗസ്ഥരെയാണ് 3500 കിലോമീറ്ററുള്ള ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ മണ്ടാരിന്‍ ഭാഷയില്‍ അറിവുള്ളൂ. അതുകൊണ്ട് തന്നെ ആ ഭാഷയിലെ പരിശീലനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post