ഡല്‍ഹി: അമേരിക്കയിലെ റോഡുകളേക്കാള്‍ നിലവാരമുള്ളതാണ് മധ്യപ്രദേശിലെ റോഡുകളെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. താന്‍ വാഷിംഗ്ടണ്‍ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ മധ്യപ്രദേശിലെ റോഡുകളെ കുറിച്ച് അങ്ങനെയാണ് തോന്നിയതെന്നും ശിവരാജ് സിങ് ചൗഹാന് പറഞ്ഞു. സംസ്ഥാനത്തേക്ക് നിക്ഷേപകരെ ക്ഷണിക്കാനായി ആറ് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ശിവരാജ് സിങ് ചൗഹാന്.
താന്‍ അധികാരത്തില്‍ വരുന്നതിന് മുന്നെ സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിതാപകരമായിരുന്നു. എന്നാല്‍ അധികാരത്തില്‍ ഏറിയ ശേഷം ആദ്യ പരിഗണന റോഡുകള്‍ നിര്‍മിക്കാനായി നല്‍കുകയായിരുന്നു. ഇന്ന് സംസ്ഥാനത്ത് 1.75 ലക്ഷം കിലോമീറ്ററില്‍ വിശാലമായ റോഡ് സൗകര്യമുണ്ടെന്നും ഗ്രാമപ്രദേശങ്ങളില്‍ അടക്കം ഇത് വലിയ സ്വാധീനമുണ്ടാക്കിയെന്നും ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
നരേന്ദ്രമോദി ഭരണത്തിന്റെ കീഴില്‍ ഇന്ത്യ ഇന്ന് വളരെ വേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന സാമ്പത്തിക രാഷ്ട്രമായി മാറികൊണ്ടിരിക്കുകയാണ്. സ്റ്റാര്‍ട്അപ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, പ്രധാനമന്ത്രി ജന്‍ ധന് യോജന തുടങ്ങിയ വിവിധ പദ്ധതികളെല്ലാം നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭച്ചിതാണ്. ഇന്ത്യയുടെ വികസന നിരക്ക് ഏഴ് ശതമാനത്തിനും മുകളിലാണെന്നും ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
Discussion about this post