കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സിപിഎം നേതാവും കോഴിക്കോട് എംഎല്‍എയുമായ എ. പ്രദീപ്കുമാര്‍ ടാക്സി കാറില്‍ യാത്ര ചെയ്യുന്നത് കണ്ട് സംശയം ചോദിച്ചയാളെയാണ് കൂടെയുണ്ടായിരുന്ന അണികള്‍ കൈകാര്യം ചെയ്തത്. റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ ദീര്‍ഘ ദൂര യാത്രക്കാര്‍ വാഹനം കിട്ടാതെ വിഷമിക്കുന്നതിനിടയിലാണ് സിപിഎം എംഎല്‍എ ടാക്സി കാറില്‍ കയറിയത്.. ഹര്‍ത്താലല്ലേ വണ്ടിയായിട്ടു പോകാവോ.. എന്ന ചോദ്യവുമായി സെ നോ ടു ഹര്‍ത്താല്‍ കണ്‍വീനര്‍ രാജു പി നായര്‍ അടുത്തെത്തി. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നുവെന്ന് മനസ്സിലാക്കിയ കൂടെയുണ്ടായിരുന്ന അണികള്‍ രാജുവിനെ കയ്യേറ്റം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞു.
തുടര്‍ന്ന സെ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ഇടുകയും ചെയ്തു. ഫേസ്ബുക്കിലെ വീഡിയോ പോസ്റ്റ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.
[youtube url=”https://www.youtube.com/watch?v=yGtJRIpiUYE&feature=youtu.be” width=”500″ height=”300″]
Discussion about this post