Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കോണ്‍ഗ്രസ് അവഗണിച്ചുവെങ്കിലും പിതാവിന് സ്മാരകം നിര്‍മ്മിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായതില്‍ സന്തോഷമെന്ന് പി.വി നരസിംഹറാവുവിന്റെ മകള്‍ വാണി

by Brave India Desk
Apr 8, 2015, 12:54 pm IST
in India
Share on FacebookTweetWhatsAppTelegram

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

PV’s Daughterഹൈദരാബാദ്: മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ ഓര്‍മ്മയ്ക്കായി ഡല്‍ഹിയില്‍ സ്മാരകം നിര്‍മ്മിക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നരസിംഹറാവുവിന്റെ മകള്‍ എസ് വാണി രംഗത്തെത്തി.
അച്ഛന്‍ മരിച്ചതിന് ശേഷം ഹൈദരബാദില്‍ നടന്ന അന്ത്യ ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങിയ കോണ്‍ഗ്രസ് നേതൃത്വം പിന്നീട് അദ്ദേഹത്തെ അവഗണിച്ചു. അദ്ദേഹത്തിനായി ഒരു സ്മാരകം നിര്‍മ്മിക്കണമെന്ന ആവശ്യം പോലും അവര്‍ പരിഗണിച്ചില്ല. വാണി ആരോപിച്ചു.
‘ഞങ്ങള്‍ ബ്രാഹ്മണകുടംുബത്തിലുള്ളവരാണ്. പിതാവ് മരിച്ചതിന് ശേഷം എന്ത് ചെയ്യണമെന്ന് പോലുമറിയില്ലായിരുന്നു. ഭൗതിക ശരീരം ഹൈദരാബാദിലേക്ക് കൊണ്ടു പോകാന്‍ നിര്‍ബന്ധിച്ചത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ശിവരാജ് പാട്ടിലാണ്. ബാക്കി കാര്യങ്ങളെല്ലാം അദ്ദേഹം ചെയ്തു കൊള്ളാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ പിതാവ് മരിച്ചിട്ട് ഇത്രയും വര്‍ഷമായിട്ടും യാതൊന്നും അവര്‍ ചെയ്തില്ല. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു പാട് കാര്യങ്ങള്‍ ചെയ്യാമെന്ന് വൈഎസ്ആറും ഉറപ്പ് നല്‍കി. എന്നാല്‍ ഒന്നും ചെയ്തില്ല. രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കായി പോരാടിയ നേതാവായിരുന്നു അദ്ദേഹം. സാമ്പത്തിക പരാതീനതകള്‍ക്കെതിരെയും രാജ്യത്തിന്റെ രോഗാതുരതയ്‌ക്കെതിരെയും അദ്ദേഹം പൊരുതി. രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടി പോലും അദ്ദേഹത്തിന്റെ ഓര്‍മ്മകളോട് നീതി പുലര്‍ത്തിയില്ല.
ഇപ്പോള്‍ മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു, അദ്ദേഹവുമായി അവര്‍ക്ക് യാതൊരു വ്യക്തി ബന്ധവുമില്ല, എന്നിട്ടും അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരിക്കാന്‍ തയ്യാറായി. വാണി പറഞ്ഞു.
ഡല്‍ഹിയില്‍ സ്മാരകമില്ലാത്ത ഏക പ്രധാനമന്ത്രിയാണ് പിവി നരസിംഹ റാവു.
സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന സ്മാരകം സംബന്ധിച്ച് തനിക്കൊന്നുമറിയില്ലെന്നും ഡല്‍ഹിയിലെത്തി നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുമെന്നും വാണി പറഞ്ഞു. റാവുവിന് ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എ.ബി വാജ്‌പേയിയോട് വലിയ ബഹുമാനമായിരുന്നെന്നും റാവുവിന്റെ ബിജെപിയുമായുള്ള അടുപ്പം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി വാണി വിശദീകരിച്ചു.
പിവി നരസിംഹരാവുവിന്റെ എട്ടാമത്തെ മകളാണ് ഹൈദരാബാദ് വിവേകാനന്ദ ഗ്രൂപ്പ് ഓഫ് സ്‌ക്കൂളിന്റെ മോധാവിയായ വാണി.

Tags: congresskerala news papermalayalam newspn narasimha raovaninada
ShareTweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies